മുറിവുണങ്ങാത്ത മനസ്സിലെ-ചിന്തിയ
ചോര കണ്ടുറങ്ങും ഫലസ്തീന് മക്കളെ
നിങ്ങള്‍ക്കായി ഞാന്‍-
ബാക്കി വെച്ചതെന്റെ അശ്രു മാത്രം.
പൊരുതുക മക്കളെ .. എന്ന് പറയാന്‍
എനിക്കാവില്ല- എങ്കിലും
കരുതി ഇരിക്കുക വിളറിപിടിച്ച
ഋഷഭങ്ങളെ..എന്ന് ഞാന്‍ പറയും.
പരസ്പരം കൊമ്പ് കോര്‍ത്ത ഇടവംരാശികള്‍
ഇടിച്ച് വീഴ്ത്തുന്ന മന്ദിരം കാണാം.അതിനുള്ളില്‍
ഞെരിഞ്ഞ് ചിതറിയ കബന്ധം, ഉടുപ്പ് നോക്കി
തിരിച്ചറിഞ്ഞ അമ്മയോട് ഞാനെന്ത് പറയും?
അടങ്ങെന്ന് പറയണോ?
ക്ഷമിക്കെന്ന് പറയണോ?
മറക്കണമെന്ന് പറയണോ?
അറിയില്ലെനിക്കാശ്വസിപ്പാന്‍
നിര്‍ത്തൂ ഈ താണ്ഡവം..
എന്നെനിക്കുറക്കെ പറയാം.കാരണം.
ഞാന്‍ നാലു ചുവരുകള്‍ക്കുള്ളില്‍
സുരക്ഷിതമെന്ന മിഥ്യ ബോധമാണെന്നുള്ളില്‍.
അമ്മേ... നിന്നെ ഞാന്‍ നമിക്കുന്നു.
വണങ്ങുന്നു ജന്മം തന്നതില്‍..
സ്തുതിക്കുന്നു ദൈവത്തെയും
ഒരു ഫലസ്തീനിയാകാത്തതില്‍.
‘ചെറിയ കുട്ടികളല്ലെ അവർ അഴിഞ്ഞാടട്ടെ’
12 വർഷം മുമ്പ്