2009, ജനുവരി 17, ശനിയാഴ്‌ച

മരവിച്ച മാതൃത്വം.!


മുറിവുണങ്ങാത്ത മനസ്സിലെ-ചിന്തിയ

ചോര കണ്ടുറങ്ങും ഫലസ്തീന്‍ മക്കളെ

നിങ്ങള്‍ക്കായി ഞാന്‍-

ബാക്കി വെച്ചതെന്റെ അശ്രു മാത്രം. 

പൊരുതുക മക്കളെ .. എന്ന് പറയാന്‍

എനിക്കാവില്ല- എങ്കിലും

കരുതി ഇരിക്കുക വിളറിപിടിച്ച

ഋഷഭങ്ങളെ..എന്ന് ഞാന്‍ പറയും. 

പരസ്പരം കൊമ്പ് കോര്‍ത്ത ഇടവംരാശികള്‍

ഇടിച്ച് വീഴ്ത്തുന്ന മന്ദിരം കാണാം.അതിനുള്ളില്‍

ഞെരിഞ്ഞ് ചിതറിയ കബന്ധം, ഉടുപ്പ് നോക്കി

തിരിച്ചറിഞ്ഞ അമ്മയോട് ഞാനെന്ത് പറയും? 

അടങ്ങെന്ന് പറയണോ?

ക്ഷമിക്കെന്ന് പറയണോ?

മറക്കണമെന്ന് പറയണോ?

അറിയില്ലെനിക്കാശ്വസിപ്പാന്‍ 

നിര്‍ത്തൂ ഈ താണ്ഡവം..

എന്നെനിക്കുറക്കെ പറയാം.കാരണം.

ഞാന്‍ നാലു ചുവരുകള്‍ക്കുള്ളില്‍

സുരക്ഷിതമെന്ന മിഥ്യ ബോധമാണെന്നുള്ളില്‍. 

അമ്മേ... നിന്നെ ഞാന്‍ നമിക്കുന്നു.

വണങ്ങുന്നു ജന്മം തന്നതില്‍..

സ്തുതിക്കുന്നു ദൈവത്തെയും

ഒരു ഫലസ്തീനിയാകാത്തതില്‍.

12 അഭിപ്രായങ്ങൾ:

ജിപ്പൂസ് പറഞ്ഞു...

"ഞാന്‍ നാലു ചുവരുകള്‍ക്കുള്ളില്‍
സുരക്ഷിതമെന്ന മിഥ്യ ബോധമാണെന്നുള്ളില്‍."

അതെ സഹോദരീ,
എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നവര്‍ ഉറങ്ങുന്നത് അല്ലെങ്കില്‍ ഉറക്കം നടിക്കുന്നത് ഈ ഒരു മിഥ്യാ ബോധം കൊണ്ട് തന്നെയായിരിക്കണം.

അരങ്ങ്‌ പറഞ്ഞു...

പാലസ്തീന്‍ കുഞ്ഞുങ്ങള്‍ക്കും അമ്മമാരുണ്ടായിരുന്നു. അവര്‍ക്കും ഉണ്ടായിരുന്നു കുരുന്നു സ്വപ്നങ്ങളും മഴവില്ലുകളും.. ആരാണവയൊക്കെ കവര്‍ന്നെടുത്തത്‌. ഹൃദയമുള്ള കവിത. അലിവും വാത്സല്യവും വരികളില്‍ നിറയുന്നു... അഭിനന്ദനങ്ങള്‍...

നാട്ടുകാരന്‍ പറഞ്ഞു...

കൊള്ളാം......
....അഭിനന്ദനങ്ങള്‍.........


എന്‍റെ പേജ് കണ്ടിട്ടുണ്ടോ?

കൊറ്റുപുറം ബ്ലോഗ് പറഞ്ഞു...

انا يا أخي الإنسان مثلك
.......كان لي وطن حبيب
أنا يا أخي الإنسان مثلك
كان لي أم لطيفة...ورحيمة
أنا يا أخي الإنسان مثلك
كان لي أخت جميلة.....ومبسمة

الآن ،،،الآن بعدت عن احلامي

DO U READ THIS POEM ?

I FEEL YOUR WRITE MAKE ME REAL FEELING FOR PALASTEEN

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നീണ്ട ഇടവേളകളില്‍
കെട്ടിയുയര്‍ത്തിയ നാലു ചുമരിനെ
ഒരു നിമിഷത്തിന്‍ നേര്‍പകുതിയില്‍
മണ്ണില്‍ ചേര്‍ത്തു
നുറുങ്ങിയോതുങ്ങിയ ജന്മങ്ങള്‍...

പകയില്‍ ഹൃദയം വെന്തു
കരിഞ്ഞ കല്ലില്‍തീര്‍ത്ത ജൂതപരിഷേ...
തിരികെ പോകുക കാട്ടാളാ നീ...

പണ്യന്‍കുയ്യി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പണ്യന്‍കുയ്യി പറഞ്ഞു...

വളരെ നന്നായിരിക്കുന്നു ഇനിയും വരെട്ട് ഈ പേന കൊണ്ടുള്ള പ്രതിഷേധം...

Sureshkumar Punjhayil പറഞ്ഞു...

Ganbheeram.. Abhinandanangal...!!!

Jishad Cronic പറഞ്ഞു...

കൊള്ളാം,അഭിനന്ദനങ്ങള്‍...

Noushad Koodaranhi പറഞ്ഞു...

റുമാന,
പ്രിയ സഹോദരീ,
വരികളുടെ കെട്ടുരപ്പിനെക്കാള്‍
ആശയങ്ങളുടെ തീവ്രത കൊണ്ടാണ്
ഈ കവിത ശ്രദ്ധേയമാകുന്നത്.
ഇനിയും തുടര്‍ന്നെഴുതൂ..
മദീനയില്‍ വരുമ്പോള്‍ വിളിക്കൂ..

Unknown പറഞ്ഞു...

ദുഫായില്‍ പലസ്തീനികളെ അനുഭവിച്ചരൊക്കെ........................

സൊണറ്റ് പറഞ്ഞു...

ശക്തമായ ഭാഷ ..അതിനൊത്ത തീവ്രത !!!പിന്നെ ഓരോരുത്തരും ചിന്തിക്കുകയും സമാധാനിക്കുകയും ചെയ്യുന്ന കാര്യം ...എങ്ങിനെ നോക്കിയാലും കവിത ഉള്ളില്‍ തന്നെ തട്ടി ....നോവുന്നുമുണ്ട്..നല്ല നീറ്റല്‍....
കൂടുതല്‍ എഴുതാന്‍ നാഥന്‍ തുനക്കട്ടെ ..ആമീന്‍
പ്രാര്‍ത്ഥനയോടെ സൊണെറ്റ്