2008, ജൂൺ 26, വ്യാഴാഴ്‌ച

എന്റെരോദനം


----------------------------------------------------------
-------------------------------------------------------------
------------------------------------------------------------


ഞാനൊരു പെണ്ണാണെങ്കിലും
എനിക്കിനിയൊരു പെണ്ണ് വേണ്ട.
ഞാനെന്ന പെണ്ണിന്‍ പറ്റിയ മണ്ണല്ല-
കേരളമെന്ന ചിന്തയാണതിന്ന് കാരണം.
കേരളം ഭ്രാന്താലയമെന്ന കാര്യം
മുമ്പേ ഞാന്‍ പഠിച്ച കഥ.

കഥകളൊക്കെ കഥകളായിരിക്കും-
എന്നൊരാശ്വാസ മായിരുന്നു,
കേരളീയ മങ്കയാണെന്ന ഗര്‍വ്വ്
പറഞ്ഞ് നടന്നതിന്‍പൊരുള്‍.
ഇനിയങ്ങിനൊരഹങ്കാരമെനിക്കില്ല.
കേരളമനസ്സിന്റെ പൊരുളറിയാന്‍
ഇനിയൊരു പെണ്‍കൊടികൂടി
പൊലിഞ്ഞു പോകണോ?

ഇന്നലെ അണഞ്ഞ് പോയ ഷഹാന
എന്ത് പ്രകോപനമാണ്‍ തന്നത്?
കുഞ്ഞുടുപ്പിന്റെ നിഷ്കളങ്കതയില്‍
എന്ത് ഭോഗേച്‌ഛയാണ്‍ കത്തിയത് ?
കുഞ്ഞുമുഖങ്ങളില്‍ കാമജ്വരം
കത്തിക്കും കാമരൂപന്‍
ഇണക്കമോ ഈശ്വരന്റെ കേരളം.!!

കാമഗാമിനി കാമചാരിയെ തേടുമ്പോള്‍
മടിക്കാതെ കാമോഷ്ണമറിഞ്ഞവര്‍
ഭയക്കുന്നു മാറാ വ്യാധിയെ.
കുഞ്ഞു പൈതങ്ങളെ കാമിക്കുവാന്‍
വിഷയസുഖം കണ്ടെത്തുന്നവര്‍ക്ക്
ഒട്ടും ഭയക്കണ്ട രോഗത്തെ
എന്നതല്ലെ കുഞ്ഞുമേനിയില്‍
രമിക്കുവാന്‍ കാരണം.

പെണ്ണാണെനിക്കിനിയും തനൂജയെങ്കില്‍
ഞാനെന്തിനമ്മയാവണം
എങ്ങിനെ പോറ്റും എന്നതല്ല കാര്യം
വദനം കീറിയെങ്കില്‍ ഭക്ഷണം കിട്ടും
കണ്ണ് തെളിഞ്ഞെങ്കില്‍ വെളിച്ചം കാണും
ഞനെങ്ങിനെ വളര്‍ത്തും ഈ കാമ കേരളത്തില്‍
എന്നതാണെന്നെ ഭയപ്പെടുത്തുന്ന ചിന്ത

കാമാന്ധന്ന് പ്രാവാസിയെന്നോ സ്വദേശിയെന്നോ
പക്ഷമില്ലെന്നറിയാമെങ്കിലും
പ്രവാസം തന്നെയാണെനിക്ക് രക്ഷ
ഇടുങ്ങിയ ഗൃഹത്തിലാണെന്റെശയനമെങ്കിലും
എല്ലാം ത്യജിച്ചെന്ന് വിലപിക്കുമെങ്കിലും
ഒന്നും നഷ്ടപ്പെടില്ലെന്ന മൂഢവിശ്വാസമെങ്കിലും
ആശ്വാസമായെന്റെ കൂട്ടിനുണ്ട്.

പെണ്ണിന്റെ കാര്യത്തില്‍ മതങ്ങളില്ലാര്‍ക്കും
സ്നേഹം മാത്രമണതിന്റെ താലിയെന്ന്
ഉറക്കെ പറയുന്ന മാനവലീല
മണ്ണിലും പെണ്ണിലും കള്ളിലും കഞ്ചാവിലും
മാത്രമായിചുരുങ്ങി മതമൈത്രി ഇന്ന്

എന്തിനും ഏതിനും ന്യായമുണ്ട്
എല്ലാം പറയുവാന്‍ ആളുമുണ്ട്
സംഘടനയോ അതിലേറെയുണ്ട്
സ്ത്രീകള്‍ക്കായി മാത്രം പക്ഷവുമുണ്ട്
സംഘം ചേര്‍ന്ന് പോരടിക്കുന്നുമുണ്ട്
എന്നിട്ടും രക്ഷയില്ലാത്ത കേരളത്തില്‍
പോരടിക്കുന്നതോ മതത്തിന്റെ പേരിലും
ഹിന്തുവും മുസ്ലിമും കൃസ്ത്യനും ജുതനും
പോരടിച്ച് തളര്‍ന്നുറങ്ങുന്നതോ-
മതമെന്തന്നറിയാത്ത കുരുന്നിന്റെ നെഞ്ചിലും.

17 അഭിപ്രായങ്ങൾ:

ശെഫി പറഞ്ഞു...

വായിച്ചു

ജിത്തു കണ്ണൂര്‍ പറഞ്ഞു...

റുമാന ... നന്നായിരിക്കുന്നു ...
തുടര്‍ന്നും പ്രതീക്ഷിക്കാമല്ലൊ...

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

റുമാനാ. നന്നായിട്ടുണ്ട് തുടര്‍ന്നും എഴുതൂ.

Unknown പറഞ്ഞു...

റുമാന......കവിത വായിച്ചു....
""എന്‍റെ രോദനം...."" അതിലെ വരികളില്‍ അടങിയിരിക്കുന്ന കാതല്‍ , ഇതിന് മുന്‍പും പലയിടത്തും കേട്ടിട്ടുണ്ട്........സമകാലീന സംഭവം കൂടി ഉള്പെടുതിയപ്പോള്‍ കുറച്ചു വേറിട്ട്‌ നില്ക്കുന്നു..... എഴുതൂ ..തുടര്‍ന്നും.....

Unknown പറഞ്ഞു...

കേരളമെന്ന പേര്‍ കേട്ടാല്‍ .....................
............................

(ബാക്കി കാലം പൂരിപ്പിക്കട്ടെ)

സുല്‍ |Sul പറഞ്ഞു...

റുമാനാ
വളരെ നന്നായിരിക്കുന്നു ഈ വരികള്‍.
ചിന്തകളും നല്ലത്.
-സുല്‍

rumana | റുമാന പറഞ്ഞു...

ശെഫി ,മിന്നാമിനുങ്ങുകള്‍ //സജി.!! said,shafi ,കെ.പി.സുകുമാരന്‍ ചേട്ടന്‍ അഞ്ചരക്കണ്ടി, |Sul,ജിതേഷ് പട്ടുവം,

കമന്റെഴുതിയതിന്നും എന്നെ പ്രോത്സാഹിപ്പിച്ചതിനും. നന്ദി..

സ്മിജ പറഞ്ഞു...

അങ്ങനെ പറയരുത് ചേച്യേ. കുറച്ചൊക്കെ നമ്മള്‍ പെണ്ണുങ്ങളുടെ കൈയിലിരിപ്പ് കൊണ്ടുണ്ടാവണതല്ലേ? പിടിക്കപ്പെട്ടാലാണുങ്ങളെ കുറ്റം പറയും. പെണ്ണിന്‍ പാര പെണ്ണ് തന്നെയാണ്. അമ്മായിഅമ്മേം നാത്തൂനും പെണ്ണന്യല്ലേ? ആണുങ്ങള്‍ പുണ്യവാളന്മാരായിട്ടല്ല. പക്ഷേ?

അസ്‌ലം പറഞ്ഞു...

സമകാലിക സംഭവങ്ങൾ ഭംഗിയായ് അവതരിപ്പിച്ചിരിക്കുന്നു.
വളരെ നന്നായിരിക്കുന്നു .തുടര്‍ന്നും എഴുതുക
--മനു--
Aslam.tanur
Riyadh

Unknown പറഞ്ഞു...

Very good .........
കണ്ണ് തെളിഞ്ഞെങ്കില്‍ വെളിച്ചം കാണും

ABI പറഞ്ഞു...

ഷഹാന സം ഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിലെ വേദന റുമിയുടെ വരികളില്‍ നിഴലിക്കുന്നു. കൂടെ വായിക്കാന്‍ ഒരുപാടു റസിയ സം ഭവങ്ങളും. കാമകേരളത്തിന്റെ പ്രവര്‍ത്തികണ്ട് പെണ്ണായി പ്പിറന്നത് വേദനയായി മാറുന്നു. ഇനി പെണ്ണിനു ജന്മം കൊടുക്കരുതേ എന്നാഗ്രഹിക്കുന്നു. പക്ഷെ ജന്മങ്ങള്‍ അത് ആണായാലും പെണ്ണായാലും അതു നാഥന്റെ തീരുമനല്ലെ. എല്ലാ വഴികളും കാണിച്ചു തന്നു നല്ലത് തെരഞ്ഞെടുക്കാനും നമ്മോട് കല്‍പ്പിക്കുന്നു.
പിന്നെ ഇങ്ങനെയുള്ള അധിക സം ഭവങ്ങളുടെയും പിറകില്‍ റുമിയെപ്പോലെ മജ്ജയും മംസവുമുള്ള പെണ്ണിന്റെ കൈകള്‍ തന്നെയണല്ലൊ. ഏന്തെ ഇവിടെ സഭവിക്കുന്നത്? അതൊരുവശം...ഇനി ഇപ്പുറത്ത് സ്വദേശിയും വിദേശിയും നുണഞ്ഞ ലഹരിയില്‍ നടക്കുന്നവന്റെ മുമ്പിലേക്ക്, വീട്ടിനകത്തേക്ക് കടക്കുമ്പോള്‍ അബായ ധരിച്ചു പുറത്തിറങ്ങുമ്പോള്‍ വനിതാ ടെന്നിസ് ഡ്രസ്സുകളും (കളിക്കുമ്പോഴും പുരുഷനെപ്പോലെയെങ്കിലും ഡ്രസ്സ് ധരിക്കാന്‍ പെണ്ണിനു കളി നിയമങ്ങള്‍ അനുവദിക്കുന്നില്ലല്ലൊ.....!) ധരിച്ചിറങ്ങുന്നവര്‍ ചെയ്യുന്നതെന്താണു. സ്വന്തം കണവന്റെ മുമ്പിലേക്ക് ഇളകി വന്നപ്പോള്‍ തടസ്സം നില്‍ക്കാന്‍ എപ്പോഴും കണവത്തി ഉണ്ടായെന്നും വരില്ലല്ലോ? ആ വല്ല്യുപ്പാക്ക് ശേഷം( ഖൈറാണെങ്കില്‍ ദീര്‍ഘായുസ്സ് കൊടുക്കട്ടെ എന്നു പ്രാര്‍ഥ്തിക്കുന്നു) AF എന്തായിരിക്കും ചെയ്യുക. അവിടെ റുമാന ഒരു ചെറിയ ഉപദേശമെങ്കിലും കൊടുത്തോ എന്നറിയില്ല. ഒരുപാടു ദിവസത്തെ പ്രഭാഷണങ്ങള്‍ക്കോ അല്ലെങ്കില്‍ ഒരുപാടെഴുതുന്നതിനേക്കാളോ ചിലപ്പോള്‍ ഗുണം ചെയ്യുക ഒരുപദേശമായിരിക്കാം. അതുപോലെ തന്നെ അശ്ലീല ചിത്രങ്ങളും പീഡന സഭവങ്ങള്‍ക്ക് കാരണമാകുന്നുണ്ടാകാം.കുട്ടികളാണെങ്കില്‍ എന്താണോ കാണുന്നത് അതു പകര്‍ത്താനും ശ്രമിക്കുന്നു.ഉദാഹരണത്തിനു കേരളത്തില്‍ നടന്ന ചിത്ര രചനാമല്‍സരത്തില്‍ ഗ്രാമ ഭംഗി വരച്ച കുട്ടി റോഡ് സൈഡിലെ ഇലക്ട്രിക് പോസ്റ്റ് വരച്ചപ്പൊള്‍ അതില്‍ കേരളത്തിലെ ഒരു പ്രമുഖ മത വിദ്യാര്‍ഥി സഘടനയുടെ പേരും വരച്ചുവെച്ചു. ഇതിനെ കുറിച്ചു ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞത് ഇത് എന്താണെന്നറിയില്ല, ഞാന്‍ എന്താണോ കണ്ടത് അതു ഞാന്‍ പകര്‍ത്തി എന്നാണു. ഇതൊരു കടലാസ്സിലാണെങ്കിലും ജീവിതത്തിലും ഇതു തന്നെയാണു സം ഭവിക്കുന്നത്.
റുമിയുടെ കുടും ബ ഫോട്ടോയേക്കാളൊ അല്ലെങ്കില്‍ മുഖത്തിന്റെ തന്നെ ഫുള്‍ സൈസ് ഫൊട്ടോയേക്കാളോ ശ്ലീലമായതാണോ റുമി പ്രൊഫെലില്‍ ചേര്‍ത്തിട്ടുള്ളത് എന്ന സംശയവും ഇല്ലാതില്ല.(ാപഥ മനസ്സിന്റെ പ്രതിഫലനമാണെങ്കില്‍ എന്നോടു ക്ഷമിക്കുക). അറിഞ്ഞോ അറിയാതെയോ നാമൊക്കെയും ഈ പീഡന കഥകള്‍ക്ക് പിന്നിലില്ലെ? ഇതിനൊക്കെ എതിരെ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, എങ്കിലും നിങ്ങളുടെ ഈ ഓര്‍ക്കുട്ട് കൂട്ടായ്മക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

വരവൂരാൻ പറഞ്ഞു...

എന്തിനും ഏതിനും ന്യായമുണ്ട്
എല്ലാം പറയുവാന്‍ ആളുമുണ്ട്
സംഘടനയോ അതിലേറെയുണ്ട്
സ്ത്രീകള്‍ക്കായി മാത്രം പക്ഷവുമുണ്ട്
സംഘം ചേര്‍ന്ന് പോരടിക്കുന്നുമുണ്ട്
എന്നിട്ടും രക്ഷയില്ലാത്ത കേരളത്തില്‍
പോരടിക്കുന്നതോ മതത്തിന്റെ പേരിലും
ഹിന്തുവും മുസ്ലിമും കൃസ്ത്യനും ജുതനും
പോരടിച്ച് തളര്‍ന്നുറങ്ങുന്നതോ-
മതമെന്തന്നറിയാത്ത കുരുന്നിന്റെ നെഞ്ചിലും.
ശക്ത്മായ വരികൾ ആശംസകൾ

Rijoola പറഞ്ഞു...

oh God.... njan parayaan ennum vembal kondathaanee vakkukal... ethrayo munpe navin thumbil kaliyadiyathanee chintha...
aasamsakal....

കറുത്തേടം പറഞ്ഞു...

കുറെയേറെ കാര്യങ്ങള്‍ പറഞ്ഞു അഭിമാനിക്കുന്ന കേരളത്തിലാണ്
ഏറ്റവും കൂടുതല്‍ കാമാന്ധര്‍ എന്ന് പറഞ്ഞാല്‍ കൂടുതലാവില്ല. ഇതിന്റെ കാരണമാണ് അന്വേഷിക്കണ്ടത്. എന്ത് കൊണ്ട് മുംബൈയിലും മറ്റുമുള്ള വന്‍ നഗരങ്ങളില്‍ പോലും സ്ത്രീ സുരക്ഷിതരാകുമ്പോള്‍ ഈ കേരളത്തില്‍ അല്ലാത്തത്? ഇന്ന് ലോകത്ത് എല്ലായിടങ്ങളിലും സ്ത്രീയും പുരുഷനും തുല്യ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവര്‍ ആണ്. മത നേതാക്കന്മാര് പോലും സ്ത്രീയെ പരസ്യമായി കടിച്ചു കീറുന്നതാണ് "ഏഷ്യാനെറ്റ് നമ്മള്‍ തമ്മിലില്‍" നാം കണ്ടത്.
ശക്തമായ ഭാഷ, ഉറച്ച ലക്‌ഷ്യം ഇവ കൊണ്ട് പോസ്റ്റ് ഭംഗി ആയിരിക്കുന്നു.

ഹൈവേമാന്‍ പറഞ്ഞു...

നല്ല കവിത

കാട്ടിപ്പരുത്തി പറഞ്ഞു...

ഇങ്ങിനെയങ്ങ് പേടിച്ചാലോ - പലയിടത്തെക്കാളും ഇപ്പോളും ഇവിടുത്തന്നെയല്ലേ സുഖം .

shahana പറഞ്ഞു...

പെണ്ണായി പിറക്കുന്നതല്ല ,പെണ്ണിനെ പ്രസവിക്കുന്നതുമല്ല തെറ്റുകള്.തെറ്റുകള് പെണ്ണിനു ചുറ്റുമുള്ളവരാണു ചെയ്യുന്നത്.(ചിലപ്പൊളൊക്കെ അതിന് വഴിവെച്ചു കൊടുക്കുന്നതും ഈ പറഞ്ഞ പെണ്ണു തന്നെ.).അനിഷട സംഭവങ്ങള് ഉണ്ടാകുന്നതിലും, അതിന് വഴിയൊരുക്കുന്നതിലും, അവ ആഘോഷിക്കുന്നതിലും രണ്ടു വിഭഗവും ഉള്പ്പെടുന്നതിനാല്,എല്ലാത്തിനും കാരണക്കാരായി ഒരു വിഭാഗത്തെ മാത്രം ആക്ഷേപിക്കുന്നത് നിറുത്തുക.സമൂഹത്തിന്റെ മൂല്യചുതികളില് പരിതപിക്കം,പ്രതികരിക്കാം, ഫെമിനിസ്റ്റുകള് പൊറുക്കുക