2008, ജൂൺ 21, ശനിയാഴ്‌ച

" മൂകനാട്ടം "

ഇരുട്ടിലെപ്പൊഴോ മിന്നിയ പ്രകാശ രശ്മികള്‍
കാണിച്ച് തന്ന നിഴലായിരുന്നല്ലോ അവനച്ഛന്‍..!!
ഓര്‍ത്തെടുക്കാന്‍ പാട്പെട്ട മാത്രയില്‍‍-
ചുരത്തിയരമൃതം കുടിച്ചതാരെന്നുപോലും
ഓര്‍മയില്ലാത്ത തൃസന്ധ്യയില്‍ മുളച്ച ജന്മം..!!
കാര്‍ക്കിച്ചു തുപ്പാനറക്കും അമൃത്ചുരത്തി-
കരിഞ്ഞുണങ്ങിയ മാറിടത്തില്‍..!!.
അച്ഛനാരെന്നരിയാത്ത കൊച്ചനും കാലഗതിയിലെപ്പഴോ-
പഠിച്ചു തന്റെ പെറ്റതള്ളയെ സ്നേഹിക്കുവാന്‍,
പക്ഷെ.. പലരും പുലയാട്ടിയിരുന്ന വരാംഗനക്കൊ-
രമ്മയുടെ സ്നേഹം കൊടുക്കുവാന്‍
പകലന്തിയും പലരും മറന്നു.

2 അഭിപ്രായങ്ങൾ:

vineethan പറഞ്ഞു...

കുളികഴിഞ്ഞ് അത്തറു പൂശി ഉന്മേഷവതിയായി ഉയര്‍ന്നു വന്നചന്ദ്രികക്ക് തന്റെ വഴിത്താരനീളെ മുകിലെന്ന കരിമ്പൂതം ചിറക് വിടര്‍ത്തിയിരിക്കുന്നത് കണ്ട് നിരാശതോന്നാറില്ല മുകിലാമ്പരങ്ങളാല്‍ മുഖം മൂടപ്പെട്ട തന്റെ തോഴി മാരാം നക്ഷത്ര കന്യകകളെ കാണാതെ അമ്പരക്കാറില്ല ചന്ദ്രികക്കറിയാം നന്മയുടെകാറ്റിനെ ചെറുക്കാന്‍ മുകിലെന്ന ഭൂതത്തിനാവില്ലെന്നും അതുകഴിഞ്ഞാല്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ തെളിഞ്ഞ വീഥിയിലൂടെ തന്റെ സഖിമാരോടൊത്ത് യാത്ര തുടരാമെന്നും ,നന്മയുടെ പര്യായമായി റുമാനയെന്ന കാറ്റുള്ളപ്പോള്‍ എന്തിനു ഭയക്കുന്നു വഴിതെളിയും തിന്മയാം മുകിലിനു അധികം
നന്മകളുടെ വഴികളെ തടസ്സപ്പെടുത്താന്‍ ആവില്ല പിന്നെയെന്തിനു ഈ ആവലാതി??സധൈര്യം മുന്നോട്ടുനീങ്ങിക്കോളു,എല്ലാം വീക്ഷിച്ച് കൊണ്ട് വഴികളില്‍ ചിലയിടത്തെല്ലാം ഞങ്ങളുമുണ്ടാവില്ലേ?
പിന്നെയെന്തിനീ ശങ്ക എന്തിനായിട്ടാണീ അധര്‍മ്മത്തിനുകീഴ്പ്പെടല്‍

കോയമോന്‍ വെളിമുക്ക് പറഞ്ഞു...

മുത്ത് ഏത്ചാണകക്കുഴിയില്‍ കിടന്നാലും മുത്തിനൊന്നും പറ്റില്ല മുകിലാമ്പരങ്ങള്‍ എത്രനാള്‍ പൊതിഞ്ഞിരുന്നാലും നക്ഷത്ര കന്യകകള്‍ക്ക് ഒന്നും സംഭവിക്കില്ല നാം സൂക്ഷിച്ചാല്‍ നമ്മുടെ കന്യകത്വം
ആര്‍ക്കും കവരാന്‍ പറ്റില്ല എല്ലാം സംഭവിക്കുന്നത് നമ്മുടെ ശ്രദ്ധയില്ലായ്മകൊണടാണു ,,തിന്മയുടെ തമസ്സുനീക്കാന്‍ നന്മയുടെകാറ്റായിപരിമളം വീശാന്‍ റുമാനയുടെ ഉമ്മക്ക് കഴിയട്ടേ എന്നാശംസിച്ച്കൊണ്ട് അബുദാബിയില്‍ നിന്നും വിനീതനെന്ന????