2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

‘ അബല ’


















ഒരിക്കല്‍ നീരാടി നിറഞ്ഞ കുളത്തിനരികിലിരുന്ന്
കാര്‍ക്കിച്ചു തുപ്പി പരല്‍മീനുകള്‍ക്കായവള്‍
തുള്ളിച്ചാടി കൊത്തിയെടുത്തകത്താക്കി ചെറുപരലുകള്‍
മുങ്ങി മറഞ്ഞതാസ്വദിക്കാന്‍ പിന്നെയും ‌തുപ്പി
കൂട്ടമായെത്തിയ ചെറു നെറ്റിമാന്‍ മിന്നികള്‍
ഞെട്ടറുത്ത ചെറു ചേമ്പിലക്കുമ്പിളില്‍
ഞെട്ടിവിറച്ച് തുള്ളി പ്പോകാതിരിക്കാന്‍
കുമ്പിളിന്‍ വായ്മുഖം കൂട്ടിപ്പിടിച്ചു നടക്കവെ
കാര്‍കൂന്തലില്‍ കൊളുത്തിയ ചൂണ്ടക്കൈകളില്‍
കുരുങ്ങി തുള്ളിച്ചാടി കിതച്ചവള്‍
വായ്മുഖം പൊത്തിപ്പിടിച്ചെടുത്തോടി മറഞ്ഞപ്പോള്‍
കൈവിട്ട് പോയ ചേമ്പിലക്കുമ്പിളില്‍
പിടഞ്ഞ് മരിച്ച പരലിന്ന് തുല്യമായവള്‍..!!

11 അഭിപ്രായങ്ങൾ:

സുല്‍ |Sul പറഞ്ഞു...

റുമാന,
ഒരു ഞെട്ടലോടെ തന്നെ വായിച്ചു. മീനും താനും തമ്മില്‍ കൊരുക്കുന്ന വരികള്‍ അതി മനോഹരം. അറിയാതെ ഒരു മിന്നല്‍ പടരുന്നു.

-സുല്‍

Anil cheleri kumaran പറഞ്ഞു...

എവിടെയോ വേദന നിറയുന്നു.

ABI പറഞ്ഞു...

അബലയെന്നാശ്വസിച്
കൊളുത്തിവലിക്കുന്ന കൈകളില്‍
കിടന്നു പിടക്കുന്ന പരല്‍മീനുകളകാതെ
പൊത്തിപ്പിടിക്കുന്ന കൈകളെ
വെട്ടിയെടുക്കുന്ന തധാന്‍സിമരാകെട്ടെ
ഇന്നിന്റെ നാരികള്‍.

Rijoola പറഞ്ഞു...

excellent madam... keep rocking... asooya thonnunnu... nalla aasayam...
aasamsakal...

rumana | റുമാന പറഞ്ഞു...

സുല്‍ നും , കുമാരന്‍ ചേട്ടന്‍ നും, ABI ക്കും,Rijoola ക്കും..നന്ദി...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

നല്ല കവിത

umbachy പറഞ്ഞു...

വാക്കുകള്‍ കുരുങ്ങിക്കിടക്കുന്നതു പോലെ,

Junaid പറഞ്ഞു...

kollam..

vakkukalude inakkavum..varikalkkidayile thengalum..ishtamayi..

Ennum karanju theeranano pennungalkku moham ennu thonniyittunt.. Kaviyathrikkum karayan mohamunto?

(Malyalam type cheyyaan upadi illa)

ബഷീർ പറഞ്ഞു...

ഈ കവിതയും ബ്ലോഗ്‌ റ്റൈറ്റിലിനു കീഴെയുള്ള "'നിങ്ങള്‍ സംരക്ഷകരാണ്........." എന്ന വാചകവും കൂട്ടി വായിച്ചു. നാളെ എല്ലാം വിചാരണ ചെയ്യപ്പെടുമെന്ന ചിന്തയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ !

കറുത്തേടം പറഞ്ഞു...

ഒരുപാട് അര്‍ഥങ്ങള്‍ അടങ്ങിയ ഒരു കവിത. ക്ഷണികമായ പരല്‍ എന്തിന്‍റെ പ്രതീകമായിരുന്നു?
തേങ്ങുന്ന സ്ത്രീ ഹൃദയംകൂടി സന്ദര്‍ശിക്കുക

Land || നാട് പറഞ്ഞു...

Good work...good words....good theme...