
----------------------------------------------------------
-------------------------------------------------------------
------------------------------------------------------------
ഞാനൊരു പെണ്ണാണെങ്കിലും
എനിക്കിനിയൊരു പെണ്ണ് വേണ്ട.
ഞാനെന്ന പെണ്ണിന്‍ പറ്റിയ മണ്ണല്ല-
കേരളമെന്ന ചിന്തയാണതിന്ന് കാരണം.
കേരളം ഭ്രാന്താലയമെന്ന കാര്യം
മുമ്പേ ഞാന്‍ പഠിച്ച കഥ.
കഥകളൊക്കെ കഥകളായിരിക്കും-
എന്നൊരാശ്വാസ മായിരുന്നു,
കേരളീയ മങ്കയാണെന്ന ഗര്‍വ്വ്
എനിക്കിനിയൊരു പെണ്ണ് വേണ്ട.
ഞാനെന്ന പെണ്ണിന്‍ പറ്റിയ മണ്ണല്ല-
കേരളമെന്ന ചിന്തയാണതിന്ന് കാരണം.
കേരളം ഭ്രാന്താലയമെന്ന കാര്യം
മുമ്പേ ഞാന്‍ പഠിച്ച കഥ.
കഥകളൊക്കെ കഥകളായിരിക്കും-
എന്നൊരാശ്വാസ മായിരുന്നു,
കേരളീയ മങ്കയാണെന്ന ഗര്‍വ്വ്
പറഞ്ഞ് നടന്നതിന്‍പൊരുള്‍.
ഇനിയങ്ങിനൊരഹങ്കാരമെനിക്കില്ല.
കേരളമനസ്സിന്റെ പൊരുളറിയാന്‍
ഇനിയൊരു പെണ്‍കൊടികൂടി
പൊലിഞ്ഞു പോകണോ?
ഇനിയങ്ങിനൊരഹങ്കാരമെനിക്കില്ല.
കേരളമനസ്സിന്റെ പൊരുളറിയാന്‍
ഇനിയൊരു പെണ്‍കൊടികൂടി
പൊലിഞ്ഞു പോകണോ?
ഇന്നലെ അണഞ്ഞ് പോയ ഷഹാന
എന്ത് പ്രകോപനമാണ്‍ തന്നത്?
കുഞ്ഞുടുപ്പിന്റെ നിഷ്കളങ്കതയില്‍
എന്ത് ഭോഗേച്‌ഛയാണ്‍ കത്തിയത് ?
കുഞ്ഞുമുഖങ്ങളില്‍ കാമജ്വരം
കത്തിക്കും കാമരൂപന്‍
ഇണക്കമോ ഈശ്വരന്റെ കേരളം.!!
കാമഗാമിനി കാമചാരിയെ തേടുമ്പോള്‍
മടിക്കാതെ കാമോഷ്ണമറിഞ്ഞവര്‍
ഭയക്കുന്നു മാറാ വ്യാധിയെ.
കുഞ്ഞു പൈതങ്ങളെ കാമിക്കുവാന്‍
വിഷയസുഖം കണ്ടെത്തുന്നവര്‍ക്ക്
ഒട്ടും ഭയക്കണ്ട രോഗത്തെ
എന്നതല്ലെ കുഞ്ഞുമേനിയില്‍
രമിക്കുവാന്‍ കാരണം.
പെണ്ണാണെനിക്കിനിയും തനൂജയെങ്കില്‍
ഞാനെന്തിനമ്മയാവണം
എങ്ങിനെ പോറ്റും എന്നതല്ല കാര്യം
വദനം കീറിയെങ്കില്‍ ഭക്ഷണം കിട്ടും
കണ്ണ് തെളിഞ്ഞെങ്കില്‍ വെളിച്ചം കാണും
ഞനെങ്ങിനെ വളര്‍ത്തും ഈ കാമ കേരളത്തില്‍
എന്നതാണെന്നെ ഭയപ്പെടുത്തുന്ന ചിന്ത
കാമാന്ധന്ന് പ്രാവാസിയെന്നോ സ്വദേശിയെന്നോ
പക്ഷമില്ലെന്നറിയാമെങ്കിലും
പ്രവാസം തന്നെയാണെനിക്ക് രക്ഷ
ഇടുങ്ങിയ ഗൃഹത്തിലാണെന്റെശയനമെങ്കിലും
എല്ലാം ത്യജിച്ചെന്ന് വിലപിക്കുമെങ്കിലും
ഒന്നും നഷ്ടപ്പെടില്ലെന്ന മൂഢവിശ്വാസമെങ്കിലും
ആശ്വാസമായെന്റെ കൂട്ടിനുണ്ട്.
പെണ്ണിന്റെ കാര്യത്തില്‍ മതങ്ങളില്ലാര്‍ക്കും
സ്നേഹം മാത്രമണതിന്റെ താലിയെന്ന്
ഉറക്കെ പറയുന്ന മാനവലീല
മണ്ണിലും പെണ്ണിലും കള്ളിലും കഞ്ചാവിലും
മാത്രമായിചുരുങ്ങി മതമൈത്രി ഇന്ന്
എന്തിനും ഏതിനും ന്യായമുണ്ട്
എല്ലാം പറയുവാന്‍ ആളുമുണ്ട്
സംഘടനയോ അതിലേറെയുണ്ട്
സ്ത്രീകള്‍ക്കായി മാത്രം പക്ഷവുമുണ്ട്
സംഘം ചേര്‍ന്ന് പോരടിക്കുന്നുമുണ്ട്
എന്നിട്ടും രക്ഷയില്ലാത്ത കേരളത്തില്‍
പോരടിക്കുന്നതോ മതത്തിന്റെ പേരിലും
ഹിന്തുവും മുസ്ലിമും കൃസ്ത്യനും ജുതനും
പോരടിച്ച് തളര്‍ന്നുറങ്ങുന്നതോ-
മതമെന്തന്നറിയാത്ത കുരുന്നിന്റെ നെഞ്ചിലും.